എന്നാല്‍ വര്‍ഷങ്ങളായും സ്ഥിരമായും ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ എല്ലാ സവിശേഷതകളും അറിയുന്നവരാകണമെന്നില്ല. ഉപയോക്‌താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും എന്നാല്‍ അധികം ആളുകള്‍ക്ക് അറിവില്ലാത്തതുമായ ചില ജിമെയില്‍ സവിശേഷതകളെക്കുറിച്ച് ഒന്ന് നോക്കാം...
മെയില്‍ ബോഡിയില്‍ ഇമേജ്..
സാധാരണ ജിമെയിലില്‍ ഒരു മെയില്‍ അയയ്‌ക്കുമ്പോള്‍ ഇമേജ് പ്രത്യേകമായി അറ്റാച്ച് ചെയ്യേണ്ടിവരും. എന്നാല്‍ ഇതിനുപകരം മെയിലിനിടയ്‌ക്ക് ഇമേജ് ഉള്‍പ്പെടുത്താനാകും. ഇതിനായി സെറ്റിംഗ്‌സില്‍ പോകുക, ലാബ്‌സ് ക്‌ളിക്ക് ചെയ്യുക. ഇന്‍സര്‍ട്ടിംഗ് ഇമേജ് എന്ന ഓപ്‌ഷന്‍ ഇനേബിള്‍ ചെയ്യുക. കംപോസ് മെയിലില്‍ ഇതുസംബന്ധിച്ച അറിയിപ്പ് വന്നിട്ടുണ്ടാകും.(ഇവിടെ ക്ലിക്കുക)
അയച്ച മെയില്‍ സ്‌റ്റോപ്പ് ചെയ്യാന്‍...
നമ്മള്‍ ഒരു മെയില്‍ അയയ്‌ക്കാനായി സെന്‍ഡ് കൊടുത്തപ്പോഴാണ് ഒരു കാര്യം കൂടി ചേര്‍ക്കുന്ന കാര്യം ഓര്‍ക്കുന്നത്. എന്നാല്‍ അയച്ച മെയില്‍ തിരിച്ചുവിളിക്കാന്‍ കഴിയുമോ? ഇതിനായി മെയില്‍ സ്‌റ്റോപ്പ് ചെയ്യാന്‍ ഒരു ഓപ്‌ഷനുണ്ട്. സെറ്റിംഗ്‌സില്‍ ലാബ്‌സ് ക്‌ളിക്ക് ചെയ്യുക. ഇവിടെ അണ്‍ഡു സെന്‍ഡ് എന്നൊരു ഓപ്‌ഷനുണ്ട്. ഇത് ഇനേബിള്‍ ചെയ്യുക. ഇതിനുശേഷം ഒരു മെയില്‍ അയയ്‌ക്കുമ്പോള്‍ മുകളില്‍ യുവര്‍ മെസേജ് ഹാസ് ബീന്‍ സെന്‍ഡ്, അണ്‍ഡു, വ്യൂ മെസേജ് എന്നിങ്ങനെ മൂന്നു ഓപ്‌ഷനുകള്‍ വരും. ഇതില്‍ അണ്‍ഡു കൊടുത്താല്‍ മെസേജ് പോകില്ല.(ഇവിടെ ക്ലിക്കുക)
മറ്റൊരാള്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ എത്താന്‍...
നിങ്ങളുടെ അക്കൗണ്ട് മറ്റൊരാള്‍ കൂടി കൈകാര്യം ചെയ്യണമെന്നുണ്ടോ? ഇതിനായി സെറ്റിംഗ്‌സില്‍ അക്കൗണ്ട് ആന്‍ഡ് ഇംപോര്‍ട്ട് എന്ന ഓപ്‌ഷന്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ ഏറ്റവും താഴെയായി ഗ്രാന്‍ഡ് അക്‌സസ് ടു യുവര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്യുക. ഇതില്‍ ആഡ് അക്കൗണ്ട് എന്ന സ്ഥലത്ത് ആര്‍ക്കാണോ നിങ്ങളുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യേണ്ടത് അവരുടെ മെയില്‍ ഐഡി കൊടുത്താല്‍ മതിയാകും.

എല്ലാവര്‍ക്കും മറുപടി അയയ്‌ക്കാന്‍...
ഇതിനായി സെറ്റിംഗ്‌സില്‍ ലാബ്‌സില്‍ പോകുക. അവിടെ ഡിഫാള്‍ട്ട് റിപ്‌ളേ ടു ഓള്‍ എന്ന ഓപ്‌ഷനുണ്ട്. അതു ക് എനേബിള്‍ ചെയ്ത് സേവ് ചെയ്യുക.

സമയം സെറ്റുചെയ്യാന്‍...
നമ്മള്‍ മെയില്‍ അയച്ച സമയം, മെയില്‍ സ്വീകരിച്ച സമയം എന്നിവ അറിയാന്‍ സമയം സെറ്റ് ചെയ്യണം. ഇതിനായി സെറ്റിംഗ്‌സില്‍ ലാബ്‌സില്‍ പോകുക. അവിടെ സെന്‍ഡര്‍ ടൈം സോണ്‍ എന്ന ഓപ്ഷന്‍ എനേബിള്‍ ചെയ്ത് സേവ് ചെയ്യുക. അതിനുശേഷം മെയിലില്‍ ഷോ ഡീറ്റയില്‍സില്‍ സമയത്തെക്കുറിച്ചുള്ള വിവരങ്ങളുണ്ടാകും.

മെയില്‍ ഓപ്പണ്‍ ചെയ്യാതെ വായിക്കാന്‍...
ഇതിനായി സെറ്റിംഗ്‌സ്-ലാബ്‌സില്‍ മെസേജ് സ്‌നീക്ക് പീക്ക് എന്ന ഫീച്ചര്‍ എനേബിള്‍ ചെയ്‌താല്‍ മതി. അതിനുശേഷം വരുന്ന മെയില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ സന്ദേശം വായിക്കാന്‍ കഴിയും.

കീബോര്‍ഡ് ഷോര്‍ട്ട്‌കട്ട് സെറ്റ് ചെയ്യാന്‍...
ജിമെയില്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് ചില ഓപ്‌ഷനുകള്‍ മൗസ് ഉപയോഗിക്കാതെ കീബോര്‍ഡില്‍ ഷോര്‍ട്‌കട്ട് സെറ്റ് ചെയ്‌ത് ഉപയോഗിക്കാന്‍ കഴിയും. ഇതിനായി സെറ്റിംഗ്‌സ്-ലാബ്‌സില്‍ കസ്‌റ്റം കീബോര്‍ഡ് ഷോര്‍ട്ട്‌കട്ട് എന്ന ഓപ്ഷന്‍ എനേബിള്‍ ആക്കിയാല്‍ മതിയാകും. ഇവിടെ നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് ഷോര്‍ട്‌കട്ട് സെറ്റ് ചെയ്യാം.


പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ജിമെയില്‍ അക്കൗണ്ട് എങ്ങനെ സുരക്ഷിതമാക്കാം എന്നത്. അക്കൗണ്ട് ഹൈജാക്കിംഗ് തടയുകയാണ് ജിമെയില്‍ സുരക്ഷയില്‍ ഏറ്റവും പ്രധാനം. നിങ്ങള്‍ ഇപ്പോള്‍ സുരക്ഷിതമെന്ന് കരുതി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അക്കൗണ്ട് പോലും ചിലപ്പോള്‍ യഥാര്‍ത്ഥത്തില്‍ സുരക്ഷിതമായിരിക്കണമെന്നില്ല.
അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാന്‍ ജിമെയില്‍ തന്നെ ഒരു സെക്യൂരിറ്റി ചെക്ക്‌ലിസ്റ്റ്തയ്യാറാക്കിയിട്ടുണ്ട്. പല വായനക്കാരുടെയും ശ്രദ്ധയില്‍ ഇത് പെട്ടിട്ടുണ്ടാകില്ല എന്ന് കരുതുന്നു. അവരുടെ അറിവിലേക്കായി ഈ ചെക്ക്‌ലിസ്റ്റ് മലയാളത്തിലാക്കി നല്കുകയാണിവിടെ.
കമ്പ്യൂട്ടറിലെ സുരക്ഷ
നാം ഏറ്റവും കൂടുതല്‍ ഇ-മെയില്‍ ഉപയോഗിക്കുന്നത് കമ്പ്യൂട്ടര്‍ വഴിയാണല്ലോ. അതിനാല്‍ ജിമെയിലിന്റെ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ച കമ്പ്യൂട്ടറിലെ സുരക്ഷാസംവിധാനങ്ങളില്‍നിന്നുതന്നെ തുടങ്ങുന്നു.വൈറസ്, മാല്‍വെയര്‍ എന്നിവയെ സൂക്ഷിക്കുക
വൈറസും മാല്‍വെയറുകളും വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലഘട്ടത്തില്‍ ഇവയില്‍നിന്ന് നൂറുശതമാനം സുരക്ഷ ഉറപ്പുവരുത്താന്‍ ഒരു വൈറസ് സ്‌കാനറിനും കഴിയില്ല. എങ്കിലും നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരു ആന്റി-വൈറസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. കഴിയുമെങ്കില്‍ സിസ്റ്റം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും തുടര്‍ച്ചയായി സ്‌കാന്‍ ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രോഗ്രാം തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുക. ഇവ ഏതെങ്കിലും സംശയകരമായ പ്രോഗ്രാമുകളെയോ ആപ്ലിക്കേഷനുകളെയോ കണ്ടെത്തിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ അവ ഡിലീറ്റ് ചെയ്യുക.
ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ്
ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇടയ്ക്കിടെ പല ആക്രമണത്തിനും വിധേയമാകും. ഇതൊഴിവാക്കാന്‍ ഇവയെല്ലാം സെക്യൂരിറ്റി പാച്ചുകള്‍ പുറത്തിറക്കാറുണ്ട്. നിങ്ങള്‍ വിന്‍ഡോസ്, മാക് ഓഎസ് എന്നിവയാണ് ഉപയോഗിക്കുന്നതെങ്കില്‍ അവയിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഓപ്ഷന്‍ എനേബിള്‍ ചെയ്തിടുക. ഓരോ പുതിയ പാച്ചിന്റെയും നോട്ടിഫിക്കേഷന്‍ ലഭിക്കുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാനും ശ്രദ്ധിക്കുക.
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്
ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതുകൊണ്ട് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും അപ്‌ഡേറ്റ് ചെയ്തുകൊള്ളണമെന്നില്ല. അഡോബി ഫ്‌ളാഷ്, അഡോബി റീഡര്‍, ജാവ തുടങ്ങിയവയെല്ലാം തന്നെ സുരക്ഷയുടെ ഭാഗമായി ഇടയ്ക്കിടെ അപ്‌ഡേറ്റുകള്‍ പുറത്തിറക്കാറുണ്ട്. ഈ അപ്‌ഡേറ്റുകള്‍ നിങ്ങളുടെ സിസ്റ്റത്തിലും ഇന്‍സ്റ്റാള്‍ ചെയ്യുക.
ബ്രൗസര്‍ സുരക്ഷ
മൊബൈല്‍, POP3 തുടങ്ങിയവ വഴിയും ജിമെയില്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ ജിമെയിലിലേക്ക് ലോഗിന്‍ ചെയ്യുന്നത് വെബ് ബ്രൗസറുകള്‍ വഴിതന്നെ. അതിനാല്‍ ജിമെയില്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ബ്രൗസറിലെ സുരക്ഷാക്രമീകരണങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.ബ്രൗസര്‍ അപ്‌ഡേറ്റ്
മിക്കപ്പോഴും വബ് ബ്രൗസര്‍ ഉപയോഗിച്ചാണല്ലോ നാം ജിമെയിലിലേക്ക് ലോഗിന്‍ ചെയ്യുക പതിവ്. അതിനാല്‍ത്തന്നെ ബ്രൗസറിലെ സുരക്ഷാവിള്ളളുകള്‍ നിങ്ങളുടെ ജിമെയിലിന്റെ സുരക്ഷയെയും ബാധിക്കാനിടയുണ്ട്. ഇതൊഴിവാക്കാന്‍ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ Tools ->Windows Update ക്ലിക്ക് ചെയ്യുക. ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവര്‍ Help ->Check for Updates ഉപയോഗിക്കണം. ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ പ്രത്യേകം അപ്‌ഡേറ്റ് ചെയ്യണമെന്നില്ല. പുതിയ വെര്‍ഷന്‍ റിലീസ് ചെയ്യുന്നവയവസരത്തില്‍ത്തന്നെ അത് നിങ്ങളുടെ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
പ്ലഗ്-ഇന്നും എക്സ്റ്റന്‍ഷനും
ജിമെയില്‍ ഉപയോഗിക്കുന്നത് വളരെ എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിന് ഇന്ന് ഒട്ടേറെ തേഡ്പാര്‍ട്ട് പ്ലഗ്-ഇന്നുകളും എക്സ്റ്റന്‍ഷനുകളും ലഭ്യമാണ്. ഏതെങ്കിലും ഒരു പ്രത്യേക ജോലി ഭംഗിയായി ചെയ്യുന്നതിനായിരിക്കും പലപ്പോഴും ഇവ ഉപകരിക്കുന്നത്. ഉദാഹരണമായി നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ വന്നെത്തുന്ന പുതിയ സന്ദേശങ്ങള്‍ ഡിസ്‌പ്ലേ ചെയ്യിക്കുന്ന പ്ലഗ്-ഇന്‍ അല്ലെങ്കില്‍ എക്സ്റ്റന്‍ഷന്‍. ഇത്തരത്തിലുള്ള തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്കൊന്നും ജിമെയില്‍ ഗ്യാരന്റി നല്‍കില്ല. അതിനാല്‍ത്തന്നെ ഇവ ഉപയോഗിക്കുന്നതിന് മുമ്പ് അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഗൂഗിള്‍ അക്കൗണ്ട് ക്രമീകരണം
നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് വിശാലമായി നോക്കുമ്പോള്‍ ഗൂഗിള്‍ അക്കൗണ്ടാണ്. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്ക് പ്രവേശനം നേടാന്‍ നിങ്ങള്‍ക്ക് ഈ ജിമെയില്‍ അക്കൗണ്ട്തന്നെ ഉപയോഗിക്കാം. അതിനാല്‍ ജിമെയില്‍ അക്കൗണ്ട് എന്ന് ചുരുക്കിപ്പറയുന്നതിനേക്കാള്‍ അതിനെ ഗൂഗിള്‍ അക്കൗണ്ടെന്ന് വിശേഷിപ്പിക്കുന്നതാണ് ഉത്തമം. ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട സുരക്ഷാസംവിധാനങ്ങള്‍ എന്തൊക്കെയെന്ന് ഇനി നോക്കാം.പാസ്‌വേഡ് മാറ്റുക
അടുത്തിടെയെങ്കിലും നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയോ മറ്റാര്‍ക്കെങ്കിലും പാസ്‌വേഡ് ലഭിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍തന്നെ പാസ്‌വേഡ് മാറ്റുക. യഥാര്‍ത്ഥത്തില്‍ ഇടയ്ക്കിടെ പാസ്‌വേഡ് മാറ്റുന്നതും ഒരു ശീലമാക്കേണ്ടതാണ്. പാസ്‌വേഡ് മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നു.
*നിങ്ങള്‍ മറ്റേതെങ്കിലും സൈറ്റിലോ ജിമെയിലിലോ ഉപയോഗിക്കാത്ത ഏതെങ്കിലും പാസ്‌വേഡായിരിക്കണം പുതുതായി ഉപയോഗിക്കേണ്ടത്. നിലവിലുള്ള പാസ്‌വേഡില്‍ ഏതെങ്കിലും ക്യാരക്ടറോ അക്കമോ മാത്രം മാറ്റുന്നത് പഴയ പാസ്‌വേഡ് തന്നെ പുനരുപയോഗിക്കുന്നതിന്റെ ഫലമേ ചെയ്യുകയുള്ളൂ.
*നിഘണ്ടുവില്‍ ലഭ്യമായതോ സാധാരണ ഉപയോഗിക്കുന്നതോ എളുപ്പത്തില്‍ ഊഹിക്കാവുന്നതോ ആയ വാക്കുകള്‍ പാസ്‌വേഡായി ഉപയോഗിക്കാതിരിക്കുക. അക്കങ്ങള്‍, ക്യാരക്ടറുകള്‍, കെയ്‌സ്-സെന്‍സിറ്റീവ് അക്ഷരങ്ങള്‍ എന്നിവയുള്‍പ്പെടുത്തി വേണം നല്ല പാസ്‌വേഡ് നിര്‍മ്മിക്കാന്‍. എളുപ്പത്തില്‍ ഓര്‍ക്കാവുന്ന ഏതെങ്കിലും മലയാളം വാക്കുകളെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതും സുരക്ഷിതമായ പാസ്‌വേഡ് നിര്‍മ്മിക്കാന്‍ നല്ല മാര്‍ഗ്ഗമാണ്. ഉദാഹരണമായി 'കമ്പ്യൂട്രിക്ക് വായിച്ചതിനു ശേഷം' എന്നത് 'computricvayichathinushesham' എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തുകൊടുക്കുന്നത് നല്ലൊരു ശക്തമായ പാസ്‌വേഡാക്കി മാറ്റാം! അത്ര പെട്ടെന്നൊന്നും മറ്റൊരാള്‍ക്ക് ഊഹിക്കാന്‍ സാധിക്കില്ല എന്നതാണ് ഇത്തരം പാസ്‌വേഡുകള്‍ക്ക് ശക്തി പകരുന്നത്.
ജിമെയില്‍ സെറ്റിംഗ്സ്
കമ്പ്യൂട്ടറിലെയും വെബ് ബ്രൗസറിലെയും ഗൂഗിള്‍ അക്കൗണ്ടിലെയും സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകഴിഞ്ഞു. ഇനി ജിമെയിലില്‍ത്തന്നെയുള്ള ചില സെറ്റിംഗ്‌സുകള്‍ കൂടി പ്രത്യേകം ശ്രദ്ധിക്കണം. അവയെന്തെല്ലാമെന്ന് നോക്കാം.സെക്യുര്‍ കണക്ഷന്‍
ജിമെയില്‍ അക്കൗണ്ടുകള്‍ എപ്പോഴും ഒരേ കമ്പ്യൂട്ടറില്‍ത്തന്നെ തുറക്കണമെന്നില്ല. യാത്ര ചെയ്യുന്നവയസരത്തിലും മറ്റും നിങ്ങള്‍ ഏതെങ്കിലും കഫേയിലോ മറ്റേതെങ്കിലും കമ്പ്യൂട്ടറിലോ വെച്ച് ജിമെയില്‍ അക്കൗണ്ട് തുറന്നെന്നിരിക്കും. സാധാരണഗതിയില്‍ ഇത്തരം ലോഗിന്നുകള്‍ ജിമെയില്‍ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയര്‍ത്തുന്നുണ്ട്. ഇതൊഴിവാക്കുന്നതിനുവേണ്ടി ജിമെയില്‍ Always use https എന്ന ഓപ്ഷന്‍ എനേബിള്‍ ചെയ്തിടുന്നത് നല്ലതാണ്. ഡീഫോള്‍ട്ടായി ഇപ്പോള്‍ ജിമെയില്‍ അക്കൗണ്ടുകളെല്ലാം ഈ ഓപ്ഷനില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഇങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ ജിമെയിലില്‍ ലോഗിന്‍ ചെയ്തശേഷം യുആര്‍എല്‍ https:// എന്നാണോ തുടങ്ങുന്നത് എന്ന് നോക്കിയാല്‍ മതി. https അല്ല എങ്കില്‍ ഈ ഓപ്ഷന്‍ എനേബിള്‍ ചെയ്യാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യുക.
ആദ്യം ജിമെയില്‍ ലോഗിന്‍ ചെയ്ത് Settings ക്ലിക്കുക.അതില്‍ General ടാബില്‍ താഴെയായി Browser connection എന്നിടത്ത് Always use https എന്ന റേഡിയോ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.ശേഷം Save Changes ബട്ടണ്‍ ക്ലിക്കുക.

റീസന്റ് ആക്ടിവിറ്റി പരിശോധിക്കുക
നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടിലെ അവസാന ആക്ടിവിറ്റികള്‍ ഏതൊക്കെയെന്ന് അറിയാനുള്ള സംവിധാനം ജിമെയിലിലുണ്ട്. ഏതൊരു ജിമെയില്‍ പേജിന്റെയും താഴേക്ക് വന്നാല്‍ Details എന്ന ലിങ്ക് കാണാന്‍ സാധിക്കും. ഇത് ക്ലിക്ക് ചെയ്യുക.

അവിടെ, നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ അവസാനം 10 ആക്ടിവിറ്റികള്‍ കാണാവുന്നതാണ്.ജിമെയില്‍ ആക്‌സസ് ചെയ്തത് ബ്രൗസര്‍, മൊബൈല്‍, POP3 എന്നിവ വഴിയാണോ എന്നത് Access Typeല്‍ നല്‍കിയിരിക്കുന്നു. കൂടാതെ എവിടെനിന്നാണ് ജിമെയില്‍ ആക്‌സസ് ചെയ്തത് എന്നറിയാന്‍ ഐപി അഡ്രസ്സും നല്‍കിയിട്ടുണ്ടാകും. ഇതിനുപുറമെ ഓരോ ആക്ടിവിറ്റിയും നടന്ന തീയതിയും സമയവും മൂന്നാമത്തെ കോളത്തില്‍ നല്‍കിയിരിക്കുന്നു. ഇവയില്‍ ഏതെങ്കിലും ആക്ടിവിറ്റി നിങ്ങള്‍ നടത്താത്തതാണ് എന്ന് കണ്ടെത്തിയാല്‍ ഉറപ്പിക്കാം നിങ്ങളല്ലാത്ത ഒരാള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നത്. ഈയവസ്ഥയില്‍ പാസ്‌വേഡ് മാറ്റി അക്കൗണ്ട് സുരക്ഷിതമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട പ്രവൃത്തി.

2-step verification ;ഗൂഗിള്‍ അക്കൗണ്ട് സുരക്ഷക്ക് പുതിയൊരു മാര്‍ഗം
2-step verification;ജിമെയിലിനും ഗൂഗിള്‍ ടോക്കിനും വ്യത്യസ്ത പാസ്സ്‌വേര്‍ഡ്

നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഉണ്ടാക്കിയ ഡേറ്റ് കണ്ടു പിടിക്കാന്‍ ഇവിടെ ഇതാ ഒരു ചെറിയ പൊടിക്കൈ...നിങ്ങള്‍ ജിമെയില്‍ അക്കൗണ്ട് ഉണ്ടാക്കിയപ്പോള്‍ ജിമെയില്‍ ടീം അയച്ച ഫസ്റ്റ് മെയില്‍ ഡിലീറ്റ് ചെയ്താലും നിങ്ങളുടെ പി.ഓ.പി. സെറ്റിംഗ്സില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഇത് കണ്ടു പിടിക്കാം.അഥവാ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പോയാല്‍ റിക്കവര്‍ ചെയ്യുന്നതിനായി ഈ ഡേറ്റ് ചോദിക്കാറുണ്ട്.അതിനാല്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ഉണ്ടാക്കിയ ഡേറ്റ് ഓര്‍ത്ത് വെക്കുന്നത് നല്ലതായിരിക്കും.എങ്ങനെയാണ് ജിമെയില്‍ ക്രിയേറ്റിംഗ് ഡേറ്റ് കണ്ടുപിടിക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം ജിമെയില്‍ സൈന്‍ ഇന്‍ ചെയ്യുക.ശേഷം സെറ്റിംഗ്സില്‍ പോകുക.സെറ്റിംഗ്സില്‍ Forwarding and POP/IMAP എന്ന ടാബില്‍ ക്ലിക്കുക.

അതില്‍ POP Download സെക്ഷനില്‍ 1. Status: POP is enabled for all mail that has arrived since YOUR DATEകാണാവുന്നതാണ്.ഇതാണ് നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് ക്രിയേറ്റിംഗ് ഡേറ്റ്.


ഇമെയില്‍ സേവനരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായിട്ടാണ് ഗൂഗിളിന്റെ ജിമെയില്‍ രംഗത്തെത്തിയത്. അതുവരെ ഇമെയിലുകള്‍ക്ക് നാല് മുതല്‍ 10 വരെ എം.ബി സ്ഥലമായിരുന്നു ഇമെയില്‍ സേവന ദാതാക്കളായ ഹോട്ട്‌മെയില്‍, യാഹൂ, റീഡിഫ് തുടങ്ങിയവര്‍ സൗജ്യമായി അനുവദിച്ചിരുന്നത്. കൂടുതല്‍ സ്ഥലം ആവശ്യമുള്ളവര്‍ പണം നല്‍കണമായിരുന്നു.
മേല്‍പ്പറഞ്ഞ കമ്പനികളെല്ലാം അധിക സംഭരണശേഷിക്ക് പണം ആവശ്യപ്പെട്ടിരുന്ന സമയത്താണ് ഒരു ജി.ബി. സംഭരണശേഷി സൗജന്യമായി നല്‍കിക്കൊണ്ട് ജിമെയില്‍ എത്തുന്നത്. ഇമെയില്‍ രംഗത്തെ അടിമുടി മാറ്റിമറിച്ച ഒന്നായിരുന്നു ജിമെയിലിന്റെ അവതാരം.
2004 ഏപ്രില്‍ ഒന്നിനാണ് ജിമെയിലിന്റെ ബീറ്റാവകഭേദം പൊതുജനങ്ങള്‍ക്ക് ലഭ്യമായത്. ഉയര്‍ന്ന സംഭരണശേഷിയും, ഉപഭോക്തൃസൗഹൃദ സങ്കേതങ്ങളും ജിമെയിലിനെ വേഗം ജനപ്രിയമാക്കി. ജിമെയിലിനോട് പിടിച്ചു നില്‍ക്കാന്‍ സൗജന്യസ്ഥലം കൂടുതല്‍ അനുവദിച്ചേ തീരൂ എന്ന നിലയ്‌ക്കെത്തി മറ്റ് ഇമെയില്‍ സേവനദാതാക്കള്‍. അങ്ങനെ മറ്റ് ഇമെയില്‍ സര്‍വീസുകളും സ്റ്റോറേജ് പരിധി ഉയര്‍ത്തി.
ജിമെയില്‍ ഇപ്പോള്‍ 7514 എം.ബി (ഏഴ് ജിബിക്കു മുകളില്‍) സംഭരണസ്ഥലം സൗജന്യമായി നല്‍കുന്നു. സാധാരണ ഗതിയില്‍ ഈ സ്ഥലം ധാരാളമാണ്. ഫോട്ടോകളും വീഡിയോ ക്ലിപ്പിങുകളുമടങ്ങിയ മള്‍ട്ടിമീഡിയ സന്ദേശങ്ങള്‍ ഏറിയതോടെ, ജിമെയിലിന്റെ സ്ഥലം പോലും തികയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പലരും. ഒരു മെയിലും കളയാതെ അഥവാ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നവര്‍ പ്രത്യേകിച്ചും.
ജിമെയിലിലെ സ്ഥലം നിറഞ്ഞു കഴിഞ്ഞാല്‍ 'You have run out of space for your Gmail account' എന്നൊരു സന്ദേശം ലഭിക്കും. അതു കഴിഞ്ഞാല്‍ തുടര്‍ന്ന് ആ ജിമെയില്‍ അക്കൗണ്ടില്‍ നിന്ന് മെയിലുകള്‍ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുക സാധ്യമാകില്ല. അനാവശ്യമായ മെയിലുകള്‍ കളയുകയുകയാണ് ഇതിനുള്ള പരിഹാരം. അല്ലെങ്കില്‍ കൂടുതല്‍ സ്ഥലം പണം കൊടുത്തുവാങ്ങുക.

ജിമെയില്‍ ഇന്‍ബോക്‌സിലെ വലിയ മെയിലുകള്‍ തിരഞ്ഞുപിടിച്ചു കളയുക എന്നത് ഏറെ സമയം പിടിക്കുന്ന കാര്യമാണ്. findbigmail.com എന്ന വെബ്‌സൈറ്റ് നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ മുഴുവന്‍ തിരഞ്ഞ് വലിയ മെയിലുകള്‍, കുറച്ചുകൂടി വലിയവ, ഏറ്റവും വലിയവ എന്നിങ്ങനെ മെയിലുകളെ തരംതിരിച്ച് അനാവശ്യമായ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഇങ്ങനെ മെയിലുകളെ വലിപ്പത്തിനനുസരിച്ച തരംതിരിച്ച ശേഷം വെവ്വേറെ ഫോള്‍ഡറുകളിലാക്കി സൂക്ഷിക്കാം. അതിനാല്‍ വലിപ്പംകൂടിയ മെയിലുകള്‍ പ്രത്യേകം തുറന്നുനോക്കി അനാവശ്യമായവയെ ഒഴിവാക്കാന്‍ എളുപ്പമാണ്.
ഇതിനായി findbigmail.com തുറന്ന ശേഷം നിങ്ങളുടെ ജിമെയില്‍ ഐ.ഡി. നല്‍കണം. തുടര്‍ന്ന് ജിമെയിലില്‍ ലോഗിന്‍ ചെയ്യാനും സേവനം തുടരാനുള്ള അനുവാദവും ചോദിക്കും. അതിന് ശേഷമാണ് തിരച്ചില്‍ തുടങ്ങുക. ഇന്‍ബോക്‌സിലുള്ള മെയിലുകളുടെ വലിപ്പവും എണ്ണത്തിനും അനുസരിച്ച് തിരയലിന്റെ സമയം കൂടും ചെയ്യും. ഇങ്ങനെ സെര്‍ച്ചിങ് കഴിഞ്ഞാല്‍ വലിയ മെയിലുകളുടെ എണ്ണത്തെപ്പറ്റിയുള്ള വിവരം ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് മെയില്‍ അയച്ചതായുള്ള വിവരം നല്‍കും.
തുടര്‍ന്ന് മെയില്‍ അക്കൗണ്ട് തുറന്നുനോക്കിയാല്‍ ഇടതുവശത്തായി നാലുഫോള്‍ഡറുകള്‍ ഉണ്ടായതായി കാണാം. മെയിലുകളുടെ വലിപ്പത്തിനനുസരിച്ച് തരംതിരിച്ചതാണവ. ശേഷം ഫോള്‍ഡറുകള്‍ തുറന്ന് അനാവശ്യമായവ കളയാവുന്നതാണ്. ജിമെയിലിന്റെ സൗജന്യ സ്റ്റോറേജ് പരിധി കഴിഞ്ഞവര്‍ക്കു മാത്രമല്ല അല്ലാതെതന്നെ മെയില്‍ അക്കൗണ്ട് ശുദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്.
കടപ്പാട്:computric






1 അഭിപ്രായങ്ങള്‍:
ഉപകാരപ്രഥ്മായപോസ്റ്റ്..
Post a Comment
1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും