ഈ ബ്ലോഗ് കണ്ടവര്‍

Sunday, December 4, 2011

2011ലെ ടോപ്‌ സെര്‍ച്ചുകള്‍


ഇന്റര്‍നെറ്റ്‌ സെര്‍ച്ചിലെ വിവിധ വിഭാഗങ്ങളില്‍ 2011ല്‍ ഒന്നാമതെത്തിയത്‌ ആരൊക്കെ? ഏതൊക്കെ? കഴിഞ്ഞവര്‍ഷങ്ങളില്‍ രാഹൂല്‍ ഗാന്ധിയും, കത്രീന കൈഫും, ദീപികാ പദുകോണുമൊക്കെയാണ്‌ സെര്‍ച്ചില്‍ നിറഞ്ഞുനിന്നത്‌. എന്നാല്‍ ഈ വര്‍ഷം സെര്‍ച്ചില്‍ ഒന്നാമതെത്തിയത്‌ ആരൊക്കെയാണെന്ന്‌ നോക്കാം. യാഹൂ സെര്‍ച്ചിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ്‌ ഇപ്പോള്‍ പുറത്തുവിടുന്നത്‌.


ഇന്റര്‍നെറ്റ്‌ സെര്‍ച്ചിലെ അതികായരായ ഗൂഗിളിന്റെ ടോപ്‌ സെര്‍ച്ച്‌ ലിസ്‌റ്റ്‌ പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. ഏതായാലും യാഹൂവിന്റെ റിപ്പോര്‍ട്ട്‌ ഒന്ന്‌ നോക്കാം...


1. പേഴ്‌സണ്‍ ഓഫ്‌ ദി ഇയര്‍- അന്നാ ഹസാരെ


അഴിമതിയ്‌ക്കെതിരായ ലോക്‌പാല്‍ ബില്‍ നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ച്‌ ഡല്‍ഹിയില്‍ അന്നാ ഹസാരെ നടത്തിയ നിരാഹാര സമരം ശ്രദ്ധേയമായിരുന്നു. ഇതേത്തുടര്‍ന്നാണ്‌ അദ്ദേഹം ഇന്റര്‍നെറ്റ്‌ സെര്‍ച്ചിലും നിറഞ്ഞുനിന്നത്‌.


2. സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍ ഓഫ്‌ ദി ഇയര്‍- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍


ഇന്ത്യന്‍ കായികലോകത്തിന്റെ ഐക്കണാണ്‌ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ 20 വര്‍ഷത്തിലധികമായി നീണ്ട സച്ചിന്റെ കരിയറില്‍ ഒരു ലോകകപ്പ്‌ വിജയം എത്തിയത്‌ ഈ വര്‍ഷമാണ്‌. ഇതുതന്നെയാണ്‌ സെര്‍ച്ചില്‍ സച്ചിനെ ഒന്നാമതെത്തിച്ചത്‌. കൂടാതെ കരിയറിലെ നൂറാം സെഞ്ച്വറിയുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സച്ചിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനുള്ള ആഗ്രഹവും സെര്‍ച്ചില്‍ അദ്ദേഹത്തെ സജീവമാക്കി.


3. സെലെബ്രിറ്റി ഓഫ്‌ ദി ഇയര്‍- കത്രീനി കൈഫ്‌


ഗ്‌ളാമര്‍ പരിവേഷം കൊണ്ട്‌ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന കത്രീന കൈഫ്‌, കഴിഞ്ഞ വര്‍ഷങ്ങളിലും വിവിധ ഇന്റര്‍നെറ്റ്‌ സെര്‍ച്ചില്‍ ഒന്നാമതെത്തിയിരുന്നു. കത്രീനയുടെ ഹോട്ട്‌ ചിത്രങ്ങള്‍ക്ക്‌ വേണ്ടിയാണ്‌ ഉപയോക്‌താക്കള്‍ കൂടുതലും നെറ്റില്‍ തെരച്ചില്‍ നടത്തിയത്‌.

4. വേഡ്‌ ഓഫ്‌ ദി ഇയര്‍- ലോക്‌പാല്‍ ബില്‍


ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞ വാക്ക്‌ ലോക്‌പാല്‍ ബില്‍ ആണെന്ന്‌ യാഹൂ റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയ്‌ക്കെതിരായ നിയമമാണ്‌ ലോക്‌പാല്‍ ബില്‍. എന്നാലിത്‌ പൂര്‍ണമായ തോതില്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും നടക്കുകയാണ്‌.


5. ഇവന്റ്‌ ഓഫ്‌ ദി ഇയര്‍- ലോകകപ്പ്‌ ക്രിക്കറ്റ്‌


ഇന്ത്യയെ സംബന്ധിച്ച്‌ നെറ്റില്‍ ഏറ്റവുമധികം തെരഞ്ഞ ഇവന്റ്‌ ലോകകപ്പ്‌ ക്രിക്കറ്റാണ്‌. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ലോകകപ്പ്‌ നേടുക കൂടി ചെയ്‌തതോടെ ലോകകപ്പ്‌ ക്രിക്കറ്റ്‌-2011 എന്നത്‌ കൂടുതല്‍ പേര്‍ സെര്‍ച്ച്‌ ചെയ്‌തതായാണ്‌ യാഹൂ റിപ്പോര്‍ട്ട്‌ പറയുന്നത്‌.


6. ഗാഡ്‌ഗറ്റ്‌ ഓഫ്‌ ദി ഇയര്‍- സാംസങ്ങ്‌ ഗ്യാലക്‌സി ടാബ്‌


ആന്‍ഡ്രോയ്‌ഡിന്റെ കരുത്തില്‍ ആപ്പിള്‍ ഐപാഡിനെ വെല്ലുവിളിച്ച ഗ്യാലക്‌സി ടാബാണ്‌ ഈ വര്‍ഷം ഏറ്റവുമധികം സെര്‍ച്ച്‌ ചെയ്യപ്പെട്ട ഗാഡ്‌ഗറ്റ്‌.


7. മൂവി ഓഫ്‌ ദി ഇയര്‍- മര്‍ഡര്‍ 2


ഏഴ്‌ വര്‍ഷം മുമ്പ്‌ പുറത്തിറങ്ങിയ മര്‍ഡര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്‌. അനുരാഗ്‌ കശ്യപ്‌ സംവിധാനം ചെയ്‌ത ഈ ചിത്രത്തിന്റെ റിവ്യൂ, പ്രിവ്യൂ, ഗ്യാലറി എന്നിവയ്‌ക്കായി നിരവധി സെര്‍ച്ചുകളുണ്ടായിരുന്നു.


8. ഡെസ്‌റ്റിനേഷന്‍ ഓഫ്‌ ദി ഇയര്‍- ഗോവ


സഞ്ചാരികള്‍ക്ക്‌ എന്നും ഇഷ്‌ടപ്പെട്ട പറുദീസയാണ്‌ ഗോവ. അതുകൊണ്ടുതന്നെ ഗോവയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ നെറ്റില്‍ പരതുന്നത്‌ സ്വാഭാവികമാണ്‌.

9. കാര്‍ ഓഫ്‌ ദി ഇയര്‍- മാരുതി സുസുകി സ്വിഫ്‌റ്റ്‌


മാരുതിയുടെ ജനപ്രിയ കാറായ സ്വിഫ്‌റ്റ്‌ പരിഷ്‌ക്കരിച്ച്‌ പുറത്തിറക്കിയത്‌ ഈ വര്‍ഷമാണ്‌. കാര്‍ പുറത്തിറക്കുന്നതിന്‌ മുമ്പ്‌ 50000 ബുക്കിംഗാണ്‌ നടന്നത്‌. സ്വിഫ്‌റ്റിന്റെ സ്വീകാര്യത എത്രയെന്ന്‌ മനസിലാക്കാന്‍ ഇതുമാത്രം മതി. സെര്‍ച്ചില്‍ ഒന്നാമതെത്താനും കാരണം ഈ സ്വീകര്യത തന്നെ.


10. ലൈഫ്‌ സ്‌റ്റൈല്‍ ടേം ഓഫ്‌ ദി ഇയര്‍- യോഗ


ആരോഗ്യ സംരക്ഷണത്തിനായി കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഇക്കാലത്ത്‌ യോഗയുടെ പ്രസക്‌തിയും വര്‍ദ്ധിക്കുന്നു. നെറ്റ്‌ വഴിയും യോഗയെക്കുറിച്ച്‌ മനസിലാക്കാനാന്‍ ഏറെപ്പേര്‍ ശ്രമിക്കുന്നുണ്ട്‌.

0 അഭിപ്രായങ്ങള്‍:

Post a Comment

1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.

2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.

3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും