ഈ ബ്ലോഗ് കണ്ടവര്‍

Wednesday, December 7, 2011

ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറപകടം



ടോക്യോ: ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ അപകടത്തിന് ജപ്പാന്‍ സാക്ഷ്യംവഹിച്ചു. വിലയേറിയ ആഡംബര സ്‌പോര്‍ട്‌സ് കാറുകളാണ് ചുഗോക്കു എക്‌സ്പ്രസ് വേയില്‍ അപകടത്തില്‍ പെട്ടത്. എട്ട് ഫെരാരി കാറുകളും മൂന്ന് മെഴ്‌സിഡീസ് ബെന്‍സുകളും ഒരു ലംബോര്‍ഗിനിയും രണ്ട് ടൊയോട്ട കാറുകളും അപകടത്തില്‍ പെട്ടു. 20 കോടിരൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കുകൂട്ടുന്നത്. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായ പരിക്കില്ല. എന്നാല്‍ അപകടം നടന്ന റോഡിലൂടെയുള്ള ഗതാഗതം ആറുമണിക്കൂറിലേറെ തടസപ്പെട്ടു.




ഹിരോഷിമയിലേക്ക് ഒരുകൂട്ടം വാഹന പ്രേമികള്‍ 20 ആഡംബര കാറുകളുമായി നടത്തിയ വിനോദ യാത്രയാണ് അപകടത്തില്‍ കലാശിച്ചത്. ഒരു ഫെറാറി കാറിന്റെ ഡ്രൈവര്‍ ലെയ്ന്‍ മാറാന്‍ ശ്രമിച്ചതിനിടെ കാര്‍ നിയന്ത്രണംവിട്ട് റോഡിന്റെ സംരക്ഷണ ഭിത്തിയിലിടിച്ചു. പിന്നാലെവന്ന ഒരുകൂട്ടം വാഹനങ്ങള്‍ ഇടിച്ചു തകര്‍ന്നു. മണിക്കൂറില്‍ 140 മുതല്‍ 160 വരെ കീലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു ആഡംബര കാറുകള്‍ സഞ്ചരിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ഈ പാതയിലൂടെ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. മണിക്കൂറില്‍ 320 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ഫെരാരി എഫ് 430 സ്‌കൂബ അടക്കമുളളവയാണ് അപകടത്തില്‍ പെട്ടത്.



അഞ്ച് പുരുഷന്മാരും അഞ്ച് വനിതകളും ഉള്‍പ്പെടെ പത്തുപേര്‍ക്ക് നിസാര പരിക്കേറ്റു. എന്നാല്‍ ആഡംബര വാഹനങ്ങള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ നിസാരമല്ല. വാഹനങ്ങള്‍ പലതും ഇനി നന്നാക്കിയെടുക്കാന്‍ കഴിയില്ല. തകര്‍ന്ന ആഡംബര കാറുകളുടെ അവശിഷ്ടങ്ങള്‍ എക്‌സപ്രസ് വേയില്‍ 400 മീറ്റര്‍ നീളത്തില്‍ ചിതറിക്കിടന്നു. അപകടത്തില്‍പ്പെട്ടവയില്‍ രണ്ട് ടൊയോട്ട കാറുകള്‍ ഒഴികെയുള്ളവയെല്ലാം വിലയേറിയ സ്‌പോര്‍ട്‌സ് കാറുകളായിരുന്നു.





0 അഭിപ്രായങ്ങള്‍:

Post a Comment

1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.

2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.

3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും