വിവര സാങ്കേതിക ലോകത്തെ സുപ്രധാന കമ്പനികളാണ് ഫേസ്‌ബുക്കും ഗൂഗിളും മൈക്രോസോഫ്‌റ്റുമൊക്കെ. ഇതില്‍ ഫേസ്‌ബുക്കും ഗൂഗിളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് രംഗത്ത് ചിരപരിചിതമാണ്. എന്നാല്‍ വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലൂടെ ശ്രദ്ധ നേടിയ മൈക്രോസോഫ്‌റ്റും ഈ രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നു. സോഷ്യല്‍( (So.cl) എന്ന സൗഹൃദകൂട്ടായ്‌മ സൈറ്റുമായാണ് മൈക്രോസോഫ്‌റ്റിന്റെ വരവ്.
ഫേസ്‌ബുക്ക്, ഗൂഗിള്‍ പ്‌ളസ് എന്നിവയിലെ ചില വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മൈക്രോസോഫ്‌റ്റ് സോഷ്യല്‍ വികസിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് സോഷ്യല്‍ അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ പങ്കുവെയ്‌ക്കാനുള്ള അവസരം സോഷ്യലില്‍ ഉണ്ടാകും. വെബ് ബ്രൗസിംഗ്, ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ്(ബിംഗ്) എന്നിവ കൂട്ടിയോജിപ്പിച്ചാണ് മൈക്രോസോഫ്‌റ്റിന്റെ ഫ്യൂസ് ലാബില്‍ സോഷ്യല്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിന് വേണ്ടി ഒരു സോഷ്യല്‍ സെര്‍ച്ച് കൂട്ടായ്‌മ എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരേ വിഷയത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ നെറ്റില്‍ സെര്‍ച്ച് നടത്താറുണ്ട്. ഇവരെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമമാണ് സോഷ്യല്‍ വഴി മൈക്രോസോഫ്‌റ്റ് നടത്തുന്നത്. വിദ്യാര്‍ത്ഥികളിലൂടെ തുടങ്ങി, ചെറുപ്പക്കാരിലൂടെ ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് ഉപയോക്‌താക്കളിലേക്ക് കടന്നുകയറുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൈക്രോസോഫ്‌റ്റ് വക്‌താവ് പറഞ്ഞു. തുടക്കത്തില്‍ ഫേസ്‌ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്‌ളസ് എന്നിവയോട് സോഷ്യല്‍ മല്‍സരിക്കുന്നില്ലെന്നും മൈക്രോസോഫ്‌റ്റ് വൃത്തങ്ങള്‍ വ്യക്‌തമാക്കി.






0 അഭിപ്രായങ്ങള്‍:
Post a Comment
1. കമന്റില്‍ ചിത്രം ഉള്‍പ്പെടുത്താന്‍ [im]Image URL[/im] എന്നതാണ് ടാഗ്. അതായത് [im],[/im]എന്നീ ടാഗുകള്‍ക്കിടയില്‍ നല്‍കേണ്ട ചിത്രത്തിന്റെ യു.ആര്‍.എല്‍ നല്‍കണം.
2. കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാനുള്ള ടാഗ് [co="red"]Type Text here[/co] എന്നതാണ്. ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഇത് അനുവര്‍ത്തിച്ചാല്‍ ഒരു വാക്കിലെ ഓരോ അക്ഷരത്തിനും നിറം നല്‍കാവുന്നതേയുള്ളു.
3. കമന്റിലെ അക്ഷരങ്ങളെ ചലിപ്പിക്കാനുള്ള ടാഗാണ് [ma]Type Text here[/ma]. ഇവിടെ [ma],[/ma] എന്നീ ടാഗുകള്‍ക്കുള്ളില്‍ എഴുതുന്ന അക്ഷരങ്ങള്‍ ചലിക്കുന്നത് കാണാന്‍ കഴിയും